bus

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചു പൂട്ടലിൽ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് മടങ്ങിയ കെ.എസ്.ആർ.ടി.സി ബസുകളാണ് വെഞ്ഞാറമൂട് ഫയർഫോഴ്സ് അണുവിമുക്തമാക്കിയത്. പോത്തൻകോട് നിന്നുള്ള 210 അന്യ സംസ്ഥാന തൊഴിലാളികൾക്കായി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ഏഴ് ബസുകളാണ് സർവീസ് നടത്തിയത്. തിരിച്ചെത്തിയ ബസുകൾ അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുകയായിരുന്നു. ഗ്രേഡ് എ.എസ്.ഒ നിസാറുദ്ദീൻ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ബിജേഷ്, അനിൽ രാജ്, അഹമ്മദ് ഷാഫി അബ്ബാസി, സന്തോഷ് കുമാർ, ഹോം ഗാർഡ് ശരത് തുടങ്ങിയവർ പങ്കെടുത്തു.