ആര്യനാട്: അരുവിക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മേയ് ദിനാഘോഷം സംഘടിപ്പിച്ചു. മീനാങ്കൽ യൂണിറ്റിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പതാക ഉയർത്തി. പൂവച്ചൽ ആലമുക്കിൽ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പൂവച്ചൽ ഷാഹുലും, ആര്യനാട്ട് മണ്ഡലം സെക്രട്ടി എം.എസ്. റഷീദും പതാക ഉയർത്തി. ഉഴമലയ്ക്കൽ എലിയാവൂരിൽ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ, പറണ്ടോട് യൂണിറ്റിൽ മണ്ഡലം പ്രസിഡന്റ് പുറുത്തിപ്പാറ സജീവ്, വെള്ളനാട് ജംഗ്ഷനിൽ വെള്ളനാട് സതീശൻ, ചുഴയിൽ ഈഞ്ചപ്പുരി സന്തു, കറ്റിച്ചലിൽ കൃഷ്ണപിള്ള, ഉത്തരംകോട്ട് വിനോദ്, വിതുരയിൽ ആർ.കെ. ഷിബു, അരുവിക്കരയിൽ വിജയൻ നായർ, കളത്തറയിൽ ലോക്കൽ സെക്രട്ടറി മധു എന്നിവർ പതാക ഉയർത്തി.