covid-

ചെന്നൈ: മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സോണുകളില്‍ ഒന്നായ തേനാംപേട്ടില്‍ താമസിക്കുന്ന മലയാളി ചായക്കട തൊഴിലാളിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

19 വയസുള്ള പെണ്‍കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ പ്രായമേറിയ മുത്തശിയടക്കം വീട്ടിലുള്ള നാലുപേരെയും നിരീക്ഷണത്തിലാക്കി. നേരത്തെ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കി അടച്ചുപൂട്ടിയിരുന്നു. അതിനിടെ ചെന്നൈയിലെ ഏറ്റവും വലിയ കൊവിഡ് പ്രഭവ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം 119 ആയി.