ആലപ്പുഴ: കായംകുളം ഡി.വൈ.എഫ്.ഐയിൽ കൂട്ട രാജി. കായംകുളം എം.എൽ.എ യു.പ്രതിഭയും ചില നേതാക്കന്മാരും തമ്മിലുള്ള തർക്കമാണ് രാജിക്ക് പിന്നിൽ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിലെ 21 പേരിൽ 19 പേരും രാജിവച്ചു.
ഏറെ നാളായി ഡി.വൈ.എഫ്.ഐയും പൊലീസുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജിവച്ചവര്‍ ഉന്നയിക്കുന്ന പ്രശ്‌നം. ഡി.വൈ.എഫ്.ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെ രാജിവെച്ചിട്ടുണ്ട്. യു.പ്രതിഭയുമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമില്ല. ഡി.വൈ.എഫ്.ഐ നേതാക്കളെ നിരന്തരം വേട്ടയാടുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശം പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് രാജിവച്ചവരുടെ പ്രധാന ആരോപണം.
ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. അതേ സമയം ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കളങ്കം സൃഷ്ടിക്കുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം അറിയിച്ചു.