ബാലരാമപുരം: ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം കണക്കിലെടുത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്‌തികയിൽ 2015ലെ പി.എസ്.സി റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ബാലരാമപുരം അബൂബക്കറും ജില്ലാ സെക്രട്ടറി ബീമാപള്ളി സക്കീറും മന്ത്രിക്ക് നിവേദനം നൽകി.