വിതുര: തൊളിക്കോട് പുളിച്ചാമല റസിഡന്റ്‌സിന്റെയും തൊളിക്കോട് ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. തൊളിക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ ഉദ്ഘാടനം ചെയ്‌തു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി. പുരുഷോത്തമൻ നായർ, സെക്രട്ടറി കൈലാസം മോഹനൻ നായർ, തുരുത്തി വാർഡ് മെമ്പർ ബി. സുശീല, മുൻ പഞ്ചായത്ത്‌ അംഗം ജി. ബാലചന്ദ്രൻനായർ, ഭദ്രം ജി. ശശി, എസ് മോഹനൻ നായർ, ആശാവർക്കർമാരായ ഗീതാകുമാരി, അജിത എന്നിവർ പങ്കെടുത്തു.