വിതുര: സേവാദൾ വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കോൺഗ്രസ്‌ വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബിന്റെ സ്‌മരണാർത്ഥം ഇന്ന് ഉച്ചക്ക് 12ന് കോൺഗ്രസ്‌ ഹൗസിൽ വച്ച് റംസാൻ കിറ്റ് വിതരണം നടത്തും. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യും. സി.എസ്. വിദ്യാസാഗർ, എൽ.കെ. ലാൽറോയ്, ജയപ്രകാശൻ നായർ, മണ്ണറ വിജയൻ. പഞ്ചായത്ത്‌ അംഗങ്ങളായ ജി.ഡി. ഷിബുരാജ്, തള്ളച്ചിറ അനി, സൈഫിൻസ, കല്ലാർ മുരളിധരൻ നായർ, പി. ജലജകുമാരി, എം. ശോഭന, ജി.പി. പ്രേംഗോപകുമാർ എന്നിവർ പങ്കെടുക്കും.