ബാലരാമപുരം: ' ജലസമൃദ്ധി - നമ്മുടെ നാടിന്റെ സമൃദ്ധി എന്റെ വീട്ടിലും ഒരു മഴക്കുഴി ' എന്ന സന്ദേശവുമായി സി.പി.ഐ വടക്കേവിള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 101 മഴക്കുഴികൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. മഴക്കുഴിയുടെ നിർമ്മാണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. കാട്ടുകുളത്തിന് സമീപം ഓർമ്മമരം നട്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ വിളപ്പിൽ രാധാകൃഷ്‌ണൻ തുടക്കം കുറിച്ചു. എൽ.സി അംഗം കെ. സതീഷ് ബാബു ജലസമൃദ്ധി പ്രതിജ്ഞ ചൊല്ലി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കെ. ഗോപി,​ ബിജുകുമാർ,​ സന്തോഷ്,​ ശിവപ്രസാദ്,​ കുട്ടൻ,​ അരുൺ,​ മധു എന്നിവർ നേതൃത്വം നൽകി. പള്ളിച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ബ്രാഞ്ചുകളിൽ 1001 മഴക്കുഴികൾ നിർമ്മിക്കുമെന്ന് സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ പറഞ്ഞു.