kerala-police

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള സംസ്ഥാന പൊലീസ് സേനയ്ക്ക് ഇന്ത്യൻ സൈന്യത്തിന്റെ ആദരം.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ നടന്ന ചടങ്ങിൽ പാങ്ങോട് കരസേന സ്റ്റേഷൻ കമാണ്ടർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേക്ക് സമ്മാനിച്ചു. സൈന്യത്തിന്റെ വകയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികൾ വരച്ച ആശംസാകാർഡുകൾ എന്നിവയും കൈമാറി.

കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയ്‌ക്കൊപ്പം പൊലീസിന്റെ പ്രവർത്തനം വിലപ്പെട്ടതാണെന്ന് ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി പറഞ്ഞു. രാജ്യത്തെങ്ങും പൊലീസിനെ ആദരിക്കാൻ മുൻകൈയെടുത്ത സൈന്യത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദനം അറിയിച്ചു.