നെയ്യാറ്റിൻകര: മാസ്ക് ധരിക്കാതെയും ആവശ്യമില്ലാതെ പുറത്തിറങ്ങുകയും ചെയ്ത 25 പേർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒൻപത് പേരെ അമരവിളയിൽ നിന്ന് പൊലീസ് ജീപ്പിൽ കുത്തി നിറച്ചു കൊണ്ടു പോയതായി പരാതിയുണ്ട്.
രാവിലെ 7 മുതൽ 12 മണിവരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവൂ എന്നിരിക്കെ, ഉദിയൻകുളങ്ങരക്ക് സമീപം വഴിയോര കച്ചവടം നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. അമരവിളയിലെ അയൽവാസിയുടെ വീട്ടുവളപ്പിൽ നിൽക്കേ പാറശാല പൊലീസ് പിടിച്ചു കൊണ്ടു പോയ വേണുഗോപാൽ എന്നയാൾ ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.