നെയ്യാ​റ്റിൻകര: കോഴിക്കോടു നിന്നും നാഗർകോവിൽ വരെയുള്ള റെയിൽവേ പാഴ്‌സൽ ട്രെയിൻ നിറുത്താനുള്ള അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.സി.സി അംഗം എൻ.പി. ജയകുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ ട്രെയിൻ ഇപ്പോൾ തിരുവനന്തപുരം വരെ ചുരുക്കിയിരിക്കുകയാണ്. വിവിധ മരുന്നുകൾ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ നാഗർകോവിലിൽ എത്തിച്ചിരുന്നത് ഈ ട്രെയിൻ വഴിയാണ്.