ആറ്റിങ്ങൽ: കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസ് ഉപരോധിച്ചു.കുട്ടികളെയും മുതിർന്നവരെയും സംഘടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പോത്തൻകോട് സ്കൂളിൽ യോഗം നടത്തിയതിനെതിരേ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം. കൂടാതെ പോത്തൻകോട് പൊലീസ് സ്റ്റേഷനുമുന്നിൽ സാമൂഹിക അകലം പാലിച്ച് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നെടുമങ്ങാട് ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പങ്കെടുത്ത അടൂർപ്രകാശ് എം.പി. അടക്കമുള്ളവർക്കെതിരെയും ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു.നസീഫ് ആലംകോട്,ബി.ജെ.അരുൺ,അജയ് എന്നിവർ നേതൃത്വം നൽകി.