തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേമഠം പുഷ്പാപാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഭക്തരിൽ നിന്ന് ദക്ഷിണയായി കിട്ടിയ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൊവിഡ് പ്രതിസന്ധിയകറ്റാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് സഹായമേകാൻ സ്വരൂപിച്ച ദക്ഷിണ സംഭാവന നൽകാമെന്ന് ക്ഷേത്ര ജീവനക്കാർ വഴി മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചിരുന്നു. ഇന്നലെ കിഴക്കേനടയിലുള്ള ആശ്രമത്തിന് മുന്നിലെത്തിയ മന്ത്രി സ്വാമി നൽകിയ 25,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ടെമ്പിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എസ്.എ സുന്ദർ, വർക്കിംഗ് പ്രസിഡന്റ് ആർ.എസ്. വിജയ് മോഹൻ, കെ.എസ് ബാബുരാജൻ, ടി.ആർ അജയകുമാർ, എം.വി.അനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.