ksrtc
ksrtc

തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് രാജ്യത്തെ പൊതുഗതാഗതം സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് 40,​000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രൂപം നൽകി. ധന വകുപ്പ് നിർദേശിക്കുന്ന ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭയ്ക്ക് സമർപ്പിക്കുന്ന പദ്ധതി അടുത്ത ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചേക്കും..

ലോക്ക് ഡൗൺ പല ഘട്ടങ്ങളിലായി പിൻവലിക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളും റോഡ് സുരക്ഷാ മുൻകരുതൽ നിർദേശങ്ങളുമടങ്ങുന്നതാണ് പദ്ധതി.കഴിഞ്ഞ 28ന് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി നടത്തിയ

വീഡിയോ കോൺഫറൻസിൽ, മിക്കവാറും സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വകുപ്പ് സെക്രട്ടറി അരമാനെ ഗിരിധറാണ് പാക്കേജ് തയ്യാറാക്കിയത്.

പുതിയ ബസുകൾ വാങ്ങുന്നതിനുൾപ്പെടെ ആയിരം കോടിയുടെ സഹായമാണ് കേരളംആവശ്യപ്പെട്ടത്. ഡീസൽ നികുതി ഒഴിവാക്കണമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. ഹൈവേ വികസനത്തിന് പൊതുമരാമത്ത് വകുപ്പും സഹായം തേടി.

പാക്കേജിലെ

നിർദേശങ്ങൾ

ട്രാൻസ്പോർട്ട് ഡ‌ിപ്പോകളിൽ യാത്രക്കാരെ ആരോഗ്യപരിശോധനയ്ക്ക് ശേഷം ബസ്സിൽ കയറ്റുക. ഇതിനായി ഡോക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ‌് വേണം.

കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും സുരക്ഷയ്ക്ക്. മാസ്കിനു പുറമെ ഫേസ് ഷീൽഡും നൽകണം

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങലിൽ യാത്രക്കാരെ തെർമൽ പരിശോധനയ്ക്ക് വിധേയരാക്കണം.

ബസ് ടെർമിനലുകളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും സാനിട്ടൈസർ നിർബന്ധമായും വേണം.യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം.

കൊവിഡ് ഭീഷണി അകലും വരെ ബസ് കാണുന്നിടത്തെല്ലാം നിറുത്താതിരിക്കണം... സ്വകാര്യ വാഹനങ്ങളിലും ഇതുറപ്പാക്കണം.
ഹൈവേകളിൽ പെട്രോൾ പമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണം