കോവളം: എസ്.എൻ.ഡി.പി യോഗം പനപ്പഴിഞ്ഞി ശാഖയിലെ അംഗങ്ങൾക്കുള്ള മാസ്‌ക് വിതരണം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ബ്രഹ്മാനന്ദൻ ജോത്സ്യർക്ക് നൽകി നിർവഹിച്ചു. യൂണിയൻ കൗൺസിലർ സി. ഷാജിമോൻ, ഡോ. നന്ദകുമാർ, ശാഖാ പ്രസിഡന്റ് സുശീലൻ,​ സെക്രട്ടറി ഓമനക്കുട്ടൻ, യുണിയൻ വനിതാ സംഘം കമ്മിറ്റി അംഗം ശരണ്യ എന്നിവർ പങ്കെടുത്തു.