എറണാകുളം: എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കൊവിഡ് ഹോട്ടസ്പോട്ടുകളായി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളാണ് പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ് എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ഗ്രീൻ സോണിൽ തന്നെ തുടരും.