മട്ടാഞ്ചേരി: പാണ്ടിക്കുടി ആർ.ജി. പൈ റോഡിൽ പരേതനായ സർവോത്തമ കിളിക്കാറിന്റെ മകൾ പ്രൊഫ. മോഹന കിളിക്കാർ (80) നിര്യാതയായി. കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസറാണ്. മഹാത്മാഗാന്ധി സർവകലാശാല കൊങ്കണി ചെയർപേഴ്‌സൺ, കൊങ്കണി ഭാഷാ പ്രചാരസഭ എക്‌സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: രത്‌നാകര കിളിക്കാർ, സുരേന്ദ്ര കിളിക്കാർ, ശ്രീകർ കിളിക്കാർ, നവീൻചന്ദ്ര കിളിക്കാർ, ശോഭ.