grow-bag

തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയനും കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു) സംസ്ഥാനത്താകെ രണ്ടര ലക്ഷം ഗ്രോബാഗുകൾ നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരപരിധിയിൽ 25,000 ഗ്രോബാഗുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നഗരസഭയിലെ ജീവനക്കാർക്കാണ് ഗ്രോബാഗുകൾ നൽകുന്നത്. ആവശ്യമുള്ള ജീവനക്കാരുടെ വീട്ടിൽ ഗ്രോബാഗ് എത്തിച്ച് പച്ചക്കറിതൈ നട്ടു നൽകും. നഗരസഭയുടെ തുമ്പൂർമൂഴി എയ്റോബിക്ക് കംപോസ്റ്റ് യൂണിറ്റുകളിലെ വളം ഉപയോഗിച്ചാണ് ഗ്രോബാഗ് തയ്യാറാക്കുന്നത്. കൃഷി വിദഗ്ദ്ധനായ ബിനുലാലാണ് പദ്ധതിയുടെ ആസുത്രണം. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷൻ (സി. ഐ.ടി.യു) ജില്ലാ ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കെ.എം.സി.എസ്.യു ഭാരവാഹികളായ എസ്.എസ്. മിനു, മനോജ്, എസ്. സജീവ്, ബി. ബോബൻ, എസ്. റാബിയ, സന്ധ്യാറാണി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗ്രോബാഗിന്റെ വിതരണോദ്ഘാടനം 5ന് നടക്കും.