കോവളം: മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കൊവിഡ് ധനസഹായം നൽകാത്തതിലും അഞ്ചുമാസത്തെ പെൻഷൻ കുടിശിക നൽകാത്തതിലും പ്രതിക്ഷേധിച്ച് അഖില കേരള ധീവര സഭ ജില്ലാ കമ്മിറ്റി കോവളം സമുദ്രാബീച്ചിൽ നടത്തിയ പ്രതിഷേധ ധർണ പണ്ഡിറ്റ് കറുപ്പൻ സംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കാലടി സുഗതൻ, ട്രഷറർ കരുമം രാജേഷ്, വൈസ് പ്രസിഡന്റ് പാടശേരി ഉണ്ണി, സംസ്ഥാന കൗൺസിൽ അംഗം നീറമൺകര ജോയി എന്നിവർ പങ്കെടുത്തു.