ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 35,00,617 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. 2,45,048 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,840 പേര്‍ അമേരിക്കയിലാണ്. കൊവിഡ് ബാധിച്ച് 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം. 1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 മരണമാണ് റിപ്പോർട്ട് ചെയ്തത്.