കല്ലമ്പലം: മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് ആശാ വർക്കർമാർക്ക് സൂര്യാഘാതമേറ്റു. രണ്ടും ആറും വാർഡുകളുടെ ചുമതല വഹിക്കുന്ന മണമ്പൂർ ശങ്കരമുക്കിൽ ചരുവിള വീട്ടിൽ ഷിനി (43), മണമ്പൂർ വലിയവിള ഗോപികയിൽ സൂര്യ (39) എന്നിവർക്കാണ് പരിക്കേറ്റത്. വാർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ ഷിനിക്ക് ശങ്കരമുക്കിൽ വച്ചും സൂര്യയ്‌ക്ക് ചാത്തൻപാറയിൽ വച്ചുമാണ് സൂര്യാഘാതമേറ്റത്. കഴുത്തിനും കൈയിലും പൊള്ളലേറ്റ ഇവർ മണമ്പൂർ പി.എച്ച്.സിയിൽ ചികിത്സതേടി.