കോവളം: എസ്.എൻ.ഡി.പി യോഗം മുല്ലൂർ ശാഖയിലെ കുടുംബാംഗങ്ങൾക്ക് നൽകിയ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘടനം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി പി. സുധീഷ് കുമാർ,​ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് കുമാർ, ശാഖ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, പി. അനിൽകുമാർ, ഡോ. സുനിൽ ദത്, സദാശിവൻ, വിനോദ്, സതീശൻ, ശശിധരൻ, ശാഖ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പവൻകുമാർ, രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.