കോവളം: എസ്.എൻ ഡി.പി യോഗം പൂങ്കുളം ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പച്ചക്കറി കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് ജി. ശശിധരൻ തെക്കേവിള വീട്ടിൽ വത്സലയ്ക്ക് നൽകി ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി കോളിയൂർ വിജയൻ, വൈസ് പ്രസിഡന്റ് എൽ. രാജു പണിക്കർ, എൻ. സുകേശൻ, എം. മോഹനൻ, ജി. വിജയരാജൻ കെ. രാജേന്ദ്രൻ, ഉദയകുമാർ, ആർ. അനുകുമാർ, രാമചന്ദ്രൻ, വി. കുട്ടൻ,​ വനിതാ സംഘം പ്രസിഡന്റ് അമ്മിണി, സെക്രട്ടറി ജി. ലീലാ തുടങ്ങിയവർ പങ്കെടുത്തു.