തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ആശ്വാസം പകർന്നുകൊണ്ട് സംസ്ഥാനത്ത് ഇന്നലെ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ലെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും രോഗബാധിതർ ഉണ്ടായിരുന്നില്ല.
കണ്ണൂരിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് രോഗമുക്തരായത്.
ഹോട്ട് സ്പോട്ടുകൾ 84
വയനാട്ടിലെ മാനന്തവാടി, എറണാകുളം എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകൾ, ഇടുക്കിയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഇവയുടെ എണ്ണം 84 ആയി.
ആശുപത്രി ചികിത്സ: 95
ആശുപത്രി നിരീക്ഷണം: 388
ഭവന നിരീക്ഷണം: 21,332
ഇന്നലെ ആശുപത്രിയിൽ: 63