school

തിരുവനന്തപുരം: ലോക്ക് ഡൗൺ നീളുന്നതിനാൽ സ്‌കൂൾ അദ്ധ്യയന വർഷം എട്ടു മാസമായി ചുരുക്കാൻ ആലോചന. ജൂണിൽ അദ്ധ്യയനം ആരംഭിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് കാലയളവ് ഇക്കുറി രണ്ടു മാസം കുറയ്ക്കാനും പാഠഭാഗങ്ങൾ ലഘൂകരിക്കാനും ആലോചിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര മാനവ ശേഷി മന്ത്രാലയ പ്രതിനിധികൾ പ്രാഥമിക ചർച്ച നടത്തി.

രോഗമുക്തി നേടിയ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകും. സാഹചര്യം ഏറ്റവും സുരക്ഷിതമായെന്ന് ഉറപ്പാക്കിമാത്രമേ പ്രവർത്തനാനുമതി നൽകൂ.

പാഠവും പരീക്ഷയും കുറയും

അദ്ധ്യയന ദിവസങ്ങൾ കുറയുന്നതിനനുസരിച്ച് പാഠഭാഗങ്ങൾ കുറയ്ക്കാനും പരീക്ഷകൾ ചുരുക്കാനും (അർദ്ധവാർഷികം, വാർഷികം) സാധ്യതയുണ്ട്. സിലബസിന് ഏകീകൃത രൂപം എൻ.സി.ഇ.ആർ.ടി നിർദേശിക്കും. സംസ്ഥാനങ്ങൾ ഇതിന് അനുസൃതമായി പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കും.ശനിയാഴ്ചകളിലും ക്ലാസുണ്ടാകും. കലാ, കായിക, പ്രവൃത്തിപരിചയ മേളകൾക്കുള്ള ദിവസങ്ങളിലും കുറവ് വരുത്തും.