കോവളം: കാഞ്ഞിരംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ വിതരണോദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സരസദാസ്, ബ്ലോക്ക് മെമ്പർ ജോണി, വാർഡ് മെമ്പർ വൽസ, മണ്ഡലം സെക്രട്ടറി ദിലീപ്കുമാർ, ബൂത്ത് പ്രസിഡന്റ് ജയൻ, വാർഡ് പ്രസിഡന്റ് ഷാജി എന്നിവർ പങ്കെടുത്തു.