malayinkil

മലയിൻകീഴ്: സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ' എല്ലാ വീട്ടിലും മാസ്ക് എല്ലാവർക്കും മാസ്ക് ' പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ്.എം.എൽ.എ വേട്ടമംഗലം ശാന്തിപുരം കോളനിയിൽ നിർവഹിച്ചു. പതിനേഴായിരത്തിലധികം മാസ്‌കുകൾ എല്ലാ വീടുകളിലും എത്തിക്കുന്നതോടൊപ്പം ബോധവത്കരണവും നടത്തും. പ്രദേശത്തുള്ള 30 വീട്ടമ്മമാർ ചേർന്നാണ് മാസ്‌കുകൾ തുന്നുന്നത്. ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. പ്രഷീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. പ്രശാന്ത്, കെ.പി. സജി, സുരേഷ് കുമാർ, ഊരൂട്ടമ്പലം ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷാജി എന്നിവർ പങ്കെടുത്തു.