കോവളം: വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെണ്ണീയൂർ ഉഴുന്നുവിള കിഴക്കരികത്ത് വീട്ടിൽ ശംഭുവാണ് (32) അറസ്റ്റിലായത്. ഈ കേസിലെ ഒന്നാംപ്രതി വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് സ്വദേശി ബിജുവിനെ (27) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വെങ്ങാനൂർ സ്വദേശി സനൽകുമാറിന്റെ സ്‌കൂട്ടറാണ് പ്രതികൾ മോഷ്ടിച്ചത്. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.