തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ സർക്കാർ നിബന്ധനകൾ കാറ്റിൽപ്പറത്തി അസി.എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലേക്ക് 11പേർക്ക് വഴിവിട്ട പ്രൊമോഷൻ. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാട്ടർ അതോറിട്ടിക്ക് ഇതിലൂടെ പ്രതിവർഷം ഒന്നരക്കോടിയുടെ നഷ്ടം കണക്കാക്കുന്നു.
ശമ്പള ബാദ്ധ്യതയിൽ കുത്തനെയുണ്ടായ വർദ്ധനവ് ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ
ശ്രദ്ധയിൽപ്പെട്ടതോടെയാണ്ചില ഉന്നതരുടെ ഒത്താശയോടെ നടന്ന കള്ളക്കളി വെളിച്ചത്തായത്.
231 അസി.എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. ഇത് പരിധി മറികടന്നാണ് 11 പേർക്ക് കൂടി പ്രൊമോഷൻ. ഇതോടെ എ.എക്സ്.ഇമാരുടെ എണ്ണം 242 ആയി
. ഉന്നത തസ്തികയിലേക്ക് പ്രൊമോഷന്പി.എസ്.സി അംഗം ചെയർമാനായ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റിയാണ് അനുമതി നൽകേണ്ടത്. .വാട്ടർ അതോറിട്ടി എം.ഡി, ചീഫ് എൻജിനിയർ (എച്ച്.ആർ.ഡി & ജനറൽ), ഡെപ്യൂട്ടി ചീഫ് എൻജിനിയർ (ജനറൽ) എന്നിവർ തയ്യാറാക്കുന്ന പ്രൊമോഷൻ നോട്ടിന്റെയും , സാധ്യതാപട്ടികയുടെയും അടിസ്ഥാനത്തിലാണ് കമ്മിറ്റി തീരുമാനമെടുക്കുന്നത്.
അനധികൃത പ്രൊമോഷൻ ലഭിച്ചവരിൽ മൂന്ന് പേർ പുതിയ തസ്തികയിൽ പ്രവേശിച്ചു. ബാക്കി എട്ട് പേർക്ക് ലോക്ക് ഡൗൺ മൂലം ചുമതലയേൽക്കാനായില്ല.ഉന്നത തസ്തികയിലേക്ക് ഇത്രയധികം പേർക്ക് പരിധിയില്ലാതെ പ്രൊമോഷൻ നൽകുമ്പോൾ താഴെയുള്ള കേഡറുകളിലും അതനുസരിച്ചുള്ള കൂട്ട പ്രൊമോഷൻ നടപ്പാക്കേണ്ടി വരും.
വാട്ടർ അതോറിട്ടി:
വരുമാനം- 900 കോടി
ചെലവ് -1232 കോടി
നഷ്ടം -332 കോടി.