നെടുമങ്ങാട്: ഭാരതീയ ജനതാ പാർട്ടി പുലിപ്പാറ കൊല്ലംകാവ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നമോ കിറ്റ് വിതരണം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് മണിക്കുട്ടൻ, ഏരിയാ പ്രസിഡന്റ് ഹരിപ്രസാദ്, ഏരിയ സെക്രട്ടറി പുലിപ്പാറ ലാലു , യുവമോർച്ച ഏരിയ ജനറൽ സെക്രട്ടറി ശ്യം രാജ്, വാർഡ് ഭാരവാഹികളായ സുധി, അരുൺ, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.