തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരിച്ചെത്താൻ ഇന്നലെവരെ നോർക്കയുടെ സൈറ്റിൽ രജിസ്‌റ്റർ ചെയ്ത വിദേശ മലയാളികളിൽ തൊഴിൽ നഷ്ടപ്പെട്ടവർ 61,009.
ആകെ 4.13 ലക്ഷം പേരാണ് ഇന്നലെവരെ രജിസ്‌റ്റർ ചെയ്തത്. രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ (1.85 ലക്ഷം)രജിസ്‌റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്. 60,000 പേരുമായി സൗദിഅറേബ്യയാണ് തൊട്ടുപിന്നിൽ.
വിവിധ വിഭാഗങ്ങൾ:
തൊഴിലില്ലാതെ: 61,009.
ഗർഭിണികൾ: 9827
കുട്ടികൾ:10,628
വൃദ്ധർ: 11,256
പഠനം കഴിഞ്ഞവർ: 2902
വാർഷികാവധിക്കാർ:70,638
സന്ദർശനംകഴിഞ്ഞവർ: 41,236
വിസ തീർന്നവർ: 27,100
ജയിൽ മോചിതർ: 806
സംസ്ഥാനങ്ങളിൽ
ഒന്നരലക്ഷം
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ രജിസ്ട്രേഷൻ 1,50,054 ആയി. കർണാടക (49,233), തമിഴ്നാട് (45,491), മഹാരാഷ്ട്ര (20,869) എന്നീ സംസ്ഥാനങ്ങളാണ് രജിസ്ട്രേഷനിൽ മുന്നിൽ