kseb
kseb

തിരുവനന്തപുരം: ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ചാർജ് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. അടഞ്ഞു കിടന്ന

കാലയളവിലെ വൈദ്യുതി നിരക്ക് അടയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുകയാണ്. വരുമാനം നിലച്ച ഹോട്ടലുടമകൾക്ക് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ല. വ്യാപാരം പഴയ നിലയിലാകണമെങ്കിൽ കാലങ്ങളെടുക്കും. അതിനാൽ ചെറുകിട, ഇടത്തരം ഹോട്ടലുകളുടെ വൈദ്യുതി ചാർജ് മൂന്ന് മാസത്തേക്കെങ്കിലും ഒഴിവാക്കുകയോ ആറു മാസത്തെ സാവകാശം നൽകുകയോ വേണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും സർക്കാരിനോട് ആവശ്യപ്പെട്ടു.