അഞ്ചാലുംമൂട്: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തൃക്കടവൂർ കോട്ടയത്തുകടവ്, വള്ളക്കടവ് കാട്ടുവിള പുതുവലിൽ അരുൺ വർഗീസാണ് (32) മരിച്ചത്. 1ന് വൈകിട്ട് സുഹൃത്തുമായി സഞ്ചരിക്കവെ കടവൂർ ഷാപ്പ് മുക്കിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ഭാര്യ: ഗീതുരാജ്. മകൾ: ആൻ (അഞ്ചുമാസം )