കഴക്കൂട്ടം: അബുദാബി ലൈലാക്ക് ഗ്രൂപ്പ് എം.ഡി ചന്തവിള സ്വദേശി ആമ്പല്ലൂർ എം.ഐ ഷാനവാസിന്റെ സഹകരണത്തോടെ ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് ജാതിമതഭേദമന്യേ എഴുന്നൂറ് നിർദ്ധന കുടുംബങ്ങൾക്ക് ഭാഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ. നൗഷാദ്, സെക്രട്ടറി ഷിഹാബുദ്ദീൻ, ജമാഅത്ത് മുൻ പ്രസിഡന്റുമാരായ ആമ്പല്ലൂർ നാസർ, നസീർ മേലുവഷം തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിക്കുള്ള റമദാൻ സമ്മാനം എം.ഐ.ഷാനവാസ് നല്കി. ചന്തവിള സഹാറ ക്ലബ് മന്ത്രിക്ക് പ്രത്യേക ഉപഹാരവും നല്കി ആദരിച്ചു.