കിളിമാനൂർ: വർക്കല മണ്ഡലത്തിൽ ഏഴുപഞ്ചായത്തുകളിലെ ആയുർ രക്ഷാ ക്ലിനിക്കുകളിൽ ഇന്ന് വൈകിട്ട് 6ന് ധൂപ സന്ധ്യ നടത്തും. അന്തരീക്ഷത്തെ അണുവിമുക്തമാക്കാനുള്ള ആയുർവേദ മാർഗങ്ങളുടെ അടിസ്ഥാനത്തിലാണ് വി. ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ആയുർവേദ പൊടികൾ വീടുകളിലെത്തിച്ച് ഒരേ സമയം പുകയ്‌ക്കുന്ന രീതിയിലാണ് പരിപാടി. മടവൂർ പഞ്ചായത്തിലെ തുമ്പോട് ആയുർ രക്ഷാ ക്ലിനിക്കിൽ പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എസ്. സുനിൽകുമാർ, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സജീന എന്നിവർ പങ്കെടുക്കും.