തൊളിക്കോട്: ലോക്ക് ഡൗൺ കാരണം പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ നോമ്പ് കഞ്ഞി കിട്ടാതെ ആളുകൾ പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞ് വീടുകളിൽ നോമ്പ് കഞ്ഞി തയാറാക്കി നൽകുകയാണ് വാർഡ് മെമ്പർ കൂടിയായ കോൺഗ്രസ് പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം. തൊളിക്കോട് പഞ്ചായത്തിലെ തേവൻപാറ വാർഡിൽ പ്രവർത്തിച്ചു വന്ന കമ്മ്യൂണിറ്റി കിച്ചൺ വഴിയാണ് നോമ്പ് കഞ്ഞി വിതരണം ചെയ്യുന്നത്.
എം.എം. ബുഹാരി, പി പുഷ്പാഗദൻ നായർ, നവാസ് മൗലവി, പെരിനാട് ഷറഫുദീൻ, ഗോകുൽ കൃഷ്ണൻ, അൽ ആമീൻ തുരുത്തി, സുനീഷ്, ഫൈസൽ റഷീദ് ഫാറൂഖ്, രാജീവ് കുട്ടൻ, അനിമോൻ, മുഹമ്മദ് ബഷീർ പാറയിൽ, ചന്ദ്രൻ പിള്ള, സുലൈമാൻ, സിദ്ധിഖ്, അൻഷാദ്, റിയാസ് മേലെ തുരുത്തി, ശ്രീകാന്ത്, തുടങ്ങിയവർ രംഗത്തുണ്ട്. ഓരോ ദിവസവും പിന്നിടുമ്പോൾ കഞ്ഞിക്കുവേണ്ടി കൂടുതൽ ആളുകൾ സഹകരണ വാഗ്ദാനവുമായി ബന്ധപ്പെടുന്നുണ്ടെന്ന് എൻ. എസ്. ഹാഷിം പറഞ്ഞു.