തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. ബീമാപള്ളി കുരിശുമ്മൂട് ടി.സി 77 / 1397ൽ ഫൈസൽ എന്ന അബ്ദുൾ റൗഫിനെയാണ് ( 34 ) പൂന്തുറ പൊലീസ് പിടികൂടിയത്. പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. പൂന്തുറ എസ്.എച്ച്.ഒ സജികുമാർ. ബി.എസ്, എസ്.ഐ ആർ.ബിനു, എ.എസ്.ഐ സുധീർ, സി.പി.ഒ മനു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.