women

തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ മലയാള സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യേണ്ടെന്ന് സിനിമാ സംഘടനകളായ ഫെഫ്ക,​ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകളുടെ തീരുമാനം. കൊവിഡ് ഭീതി അകലുന്നതുവരെ കാത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

അടുത്ത കാലത്തൊന്നും സിനിമാതീയേറ്ററുകൾ തുറക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ ബോളിവുഡ്, കോളിവുഡ് സിനിമകളുടെ ചില നിർമാതാക്കൾ അവരുടെ നിക്ഷേപം വീണ്ടെടുക്കാൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞിരുന്നു. തമിഴ്നാട്ടിൽ ജ്യോതിക നായികയായ ചിത്രം പൊന്മകൾ വന്താൾ ഇങ്ങനെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തീയേറ്റർ ഉടമകളടക്കം രംഗത്തെത്തിയിരുന്നു. മലയാളത്തിലും സിനിമകൾ നേരിട്ട് ഈ പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനുള്ള സാദ്ധ്യത മുമ്പ് പലരും തേടിയിരുന്നെങ്കിലും വിജയിച്ചില്ല.