തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഇൗ മാസം 31ന്സർവ്വീസിൽ നിന്ന് വിരമിക്കും.നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള സീനിയർ ഐ.എ.എസ്.ഒാഫീസറും, ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുമായ. ഡോ.ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത.1986ലെ ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് മേത്ത.
1984 ഐ.എ.എസ് ബാച്ചുകാരനായ ടോംജോസ് തൊഴിൽ വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ, 2018 ജൂൺ 30നാണ് ചീഫ് സെക്രട്ടറി പദവിയിലെത്തിയത്. ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മിഷണറായിരുന്ന ബിശ്വാസ് മേത്തയെ 2018ലാണ് സാമ്പത്തിക,ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. നിലവിലെ റാങ്കനുസരിച്ച് സീനിയോറിറ്റിയിൽ കേരളകേഡറിൽ നാലാമനാണ് 1986ബാച്ചുകാരനായ ബിശ്വാസ് മേത്ത.1984 ബാച്ചിലെ അനന്തകുമാർ, 1985 ബാച്ചിലെ ഡോ. അജയകുമാർ, ഡോ. ഇന്ദർജിത് സിംഗ് എന്നിവരാണ് മുന്നിൽ. ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇവർ തൽക്കാലം കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. മാത്രമല്ല,സംസ്ഥാനത്തെ അനുഭവ പരിചയവും സർക്കാരുമായുള്ള നല്ല അടുപ്പവും മേത്തയ്ക്ക് ഗുണകരമാണ്.രാജസ്ഥാൻ സ്വദേശിയായ മേത്തയ്ക്ക്.ചീഫ് സെക്രട്ടറി പദവിയിൽ ഒന്നര വർഷത്തെ സർവ്വീസ് ലഭിക്കും.