തിരുവനന്തപുരം: കൊവിഡ് കാലത്ത് പത്തോളം ഫലപ്രദമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്രആരോഗ്യശാസ്ത്രവകുപ്പ് മന്ത്രി ഡോ.ഹർഷ് വർദ്ധൻ അഭിനന്ദിച്ചു. മാതൃകാപരവും അന്താരാഷ്ട്രനിലവാരത്തിലുള്ളതുമാണ് ശ്രീചിത്രയുടെ പ്രവർത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.