pravasi-

ന്യൂഡൽഹി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കർശന ഉപാധികളോടെയായിരിക്കും പ്രവാസികൾ മടങ്ങിയെത്തുക. മടങ്ങിയെത്തുന്നവരുടെ പട്ടികയിൽ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേർ മാത്രമാണ്. അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.