തിരുവനന്തപുരം:അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ബോധപൂർവമാണെന്ന വിശദീകരണവുമായി റെയിൽവേ. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം യാത്ര ഒരുക്കുകയാണ് ലക്ഷ്യം. യാത്രസൗജന്യമാക്കിയാൽ എല്ലാവരും യാത്ര ചെയ്യുമെന്നും റെയിൽവേ വിശദീകരിക്കുന്നു.റെയിൽവേയുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെ ബീഹാറിൽ നിന്നുള്ളവരെ നാട്ടിലേക്കയക്കാൻ കഴിഞ്ഞദിവസം അഞ്ച് ട്രെയിനുകളാണ് പുറപ്പെട്ടത്. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മൂന്നും പാലക്കാട് ഡിവിഷനിൽ നിന്ന് രണ്ടും നോൺസ്റ്റോപ്പ് ട്രെയിനുകളാണ് പുറപ്പെട്ടത്. അഞ്ച് ട്രെയിനുകളിലായി ആറായിരത്തോളം പേരാണ് സ്വന്തംനാട്ടിലേക്കുപോയത്.