poster

ഇൻഡോർ: മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റർ. മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ദേബാൽപൂർ താലൂക്കിലെ പേമാൽപുർ ഗ്രാമത്തിലാണ് സംഭവം. മുസ്ലിം വ്യാപാരികൾക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. പ്രദേശവാസികളുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. എന്നാൽ ആരാണ് പോസ്റ്റർ പതിച്ചതെന്ന് വ്യക്തമല്ല.

വിവരം പുറത്തറിഞ്ഞപ്പോൾത്തന്നെ പോസറ്റർ എടുത്തുമാറ്റിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. അതേസമയം പോസ്റ്ററിന് എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് നടത്തിയത്. ഈ നടപടി പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ പ്രവൃത്തി ശിക്ഷാർഹമായ കുറ്റമല്ലേ? എന്റെ ചോദ്യങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടും മദ്ധ്യപ്രദേശ് പൊലീസിനോടുമാണ്. സമൂഹത്തിൽ ഇത്തരം വിവേചനം ഒരിക്കലും പാടില്ല-അദ്ദേഹം പറഞ്ഞു.