വിവാഹമോ നിശ്ചയമോ പിറന്നാളോ ആഘോഷങ്ങളെന്തുമാകട്ടെ, ചർമത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകൾ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. അതേസമയം, ആഘോഷമൊക്കെ കഴിഞ്ഞ് മേക്കപ്പ് ശാസ്ത്രീയമായി നീക്കാൻ എന്തു ചെയ്യും എന്നതാണ് എല്ലാരുടേയും ചോദ്യം. പൂർണ്ണമായും മേക്കപ്പ് റിമൂവ് ചെയ്യാൻ ഇനി അതിനും പാർലറിൽ കയറിയിറങ്ങി സമയം കളയുകയോ, അല്ലെങ്കിൽ കൃത്രിമ റിമൂവുകളും മറ്റും വാങ്ങി ഉപയോഗിച്ച് മേക്കപ്പ് കളയുന്നതുമൊക്കെ മുഖത്തിന് കൂടുതൽ ദോഷം ഉണ്ടാക്കുകയേ ഉളളൂ. ഇതിന്റെ ഉപയോഗം ചിലരിൽ പാർശ്വഫലങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ മേക്കപ്പ് റിമൂവറുകളോട് പലരും മുഖം തിരിക്കുകയാണ് പതിവ്.
അതിനാൽ വിഷമത്തോടെ മേക്കപ്പ് ചെയ്യാതിരിക്കേണ്ട കാര്യമില്ല. നമുക്ക് മേക്കപ്പ് റിമൂവർ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കാവുന്നതേ ഉളളൂ. അതിനായി അല്‍പ്പം സമയം കണ്ടെത്തിയാൽ മാത്രം മതി. പാർശ്വഫലങ്ങളിൽ നിന്ന് രക്ഷപെടാൻ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന മേക്കപ്പ് റിമൂവർ ഉപയോഗിക്കാം. മേക്കപ്പ് റിമൂവർ ഉണ്ടാക്കുന്ന വിധം തേൻ, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് മേക്കപ്പ് റിമൂവർ ഈസിയായി ഉണ്ടാക്കാം.
പഞ്ഞിയിലേക്കോ മൃദുവായ തുണി കഷണത്തിലേക്കോ ഒരു സ്പൂണ്‍ തേനും അതിൽ കുറച്ച് ബേക്കിംഗ് സോഡയും വിതറുക. പിന്നീട് ഈ മിശ്രിതം ഉപയോഗിച്ച് മേക്കപ്പ് തുടച്ചെടുക്കാവുന്നതാണ്. കൂടാതെ, മേക്കപ്പ് നീക്കം ചെയ്ത ശേഷം മൃദുലവും വരണ്ടതുമായ ചർമം ഉള്ളവർ ഒലീവ് എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മേക്കപ്പുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനാവും. മാത്രമല്ല, ഒലിവെണ്ണയ്ക്ക് പകരമായി ആവണക്കണ്ണയും ഉപയോഗിക്കാവുന്നതാണ്. പച്ചപ്പാലിൽ മുക്കിയ പഞ്ഞിയുപയോഗിച്ചും മേക്കപ്പ് തുടച്ച് നീക്കാം. ശേഷം ഇളം ചൂടുവെള്ളത്തിൽ ചർമം തുടച്ചെടുക്കണം. പിന്നെ വാസലിൻ ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാം. അതേസമയം, വാസലിൻ രോമകൂപങ്ങൾ അടയ്ക്കുന്നതിനാൽ മറ്റുഭാഗങ്ങളിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.