തിരുവനന്തപുരം : കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പുറപ്പെടാനുള്ള നാല് ട്രെയിനുകൾ റദാക്കി. അന്യസംസ്ഥാന തൊഴിലാളികൾക്കാണ് മടങ്ങിപോകാനുള്ള നോൺ സ്റ്റോപ്പ് സ്പെഷ്യൽ ട്രെയിനുകളാണ് അവസാന നിമിഷം റദാക്കിയത്. ബീഹാർ സർക്കാർ അനുമതി നൽകാത്തതിനാലാണ് ട്രെയിനുകൾ റദാക്കേണ്ടി വന്നതെന്ന് സംസ്ഥാന സർക്കാർ അധികൃതർ അറിയിച്ചു. തീരൂർ,കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ട്രെയിന്‍ യാത്ര നടക്കാത്തതെന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. സ്‌നേഹയാത്ര എന്ന് പേരിട്ടിരിക്കുന്ന സര്‍വീസില്‍ 1140 പേര്‍ക്ക് പോകുന്നതിനുള്ള അനുമതിയുണ്ടായിരുന്നു.
അമ്പലപ്പുഴ മാവേലിക്കര ഭാഗങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികളെ കെ.എസ്.ആര്‍.ടി സി ബസില്‍ റെയില്‍ സ്റ്റേഷനില്‍ എത്തിച്ച് യാത്രയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് യാത്ര മാറ്റിവെച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചത്.
കണ്ണൂരില്‍ നിന്ന് പട്‌നയിലേക്ക് 1150 പേരുമായി രാത്രി ഏഴ് മണിക്ക് പുറപ്പെടാനിരുന്ന ട്രെയിനും റദ്ദാക്കി