കല്ലമ്പലം:ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണമ്പൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന ജനകീയ തരിശ് രഹിത കാർഷിക പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലാബീഗം ജില്ലാ പഞ്ചായത്തംഗങ്ങളായ പി.പി.മുരളി,എസ്.ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.മാടൻവിള വാർഡിൽ കർഷകനായ സത്യന്റെയും സുരേന്ദ്രന്റെയും രണ്ടര ഏക്കർ ഭൂമിയിൽ വാഴകൃഷിക്ക് തുടക്കം കുറിച്ചായിരുന്നു പരിപാടി.മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.നഹാസ്, ബ്ലോക്ക് അംഗം സുഷമ,മറ്റ് ജനപ്രതിനിധികൾ, കൃഷി ഓഫീസർ ബീന.ജെ.എസ്,കൃഷി അസിസ്റ്റന്റ് സജു എന്നിവർ പങ്കെടുത്തു.