തിരുവനന്തപുരം : ദേശീയപാതയിൽ ആലപ്പുഴ കരുവാറ്റയിൽ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് തിരുവനന്തപുരം കളക്ട്രേറ്റിലെ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ തണ്ണീർമുക്കം ചിറയിൽപറമ്പിൽ ഗോപാലകൃഷ്ണന്റെ മകൻ ബിനുഗോപാലകൃഷ്ണൻ(48) ആണ് മരിച്ചത്.. ഇന്ന് പുലർച്ചെ 5..40ന് കരുവാറ്റ ആശ്രമം ജംഗ്ഷനിലായിരുന്നു അപകടം..തിരുവനന്തപുരം കളക്ട്രേറ്റിൽ ഓഫീസ് അസിസ്റ്റന്റായ ബിനു പുലർച്ചെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോയതാണ്. എതിർദിശയിൽ നിന്ന് വന്ന വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഹരിപ്പാട് പൊലീസ് കേസെടുത്തു.