canada

ടൊറന്റോ : ഗ്രീക്ക് ദ്വീപിന് സമീപം തകർന്നുവീണ കനേഡിയൻ നേവി ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ച് സേനാംഗങ്ങൾ മരിച്ചിരിക്കാമെന്ന് കനേഡിയൻ മിലിട്ടറി വൃത്തങ്ങൾ അറിയിച്ചു. ആറംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. സികോർസ്കി സിഎച്ച് - 148 സൈക്ലോൺ വിഭാഗത്തിൽപ്പെട്ട ഹെലികോപ്ടർ തകർന്നതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ഹെലികോപ്ടർ കെഫലോണിയ ദ്വീപിന് സമീപം തകർന്നു വീണത്. നാറ്റോ സൈനിക നടപടികളുടെ ഭാഗമായി നടന്ന പരിശീലനത്തിനിടെയാണ് ഹെലികോപ്ടർ തകർന്ന് മെഡിറ്ററേനിയൻ കടലിൽ പതിച്ചത്. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി.