beverages

തിരുവനന്തപുരം: മദ്യവിൽപ്പനശാലകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങളുമായി ബിവറേജസ് കോർപ്പറേഷൻ. ഹോട്ട്സ്‌പോട്ടിലും അതിന് പുറത്തുമുളള വിൽപ്പനശാലകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നുന്നത്. വിൽപ്പനശാലകൾ തുറന്നാൽ എത്തിച്ചേരാർ കഴിയുന്ന സമീപത്തുളള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ, എത്തിച്ചേരാൻ കഴിയാത്ത ജീവനക്കാരുടെ വിവരങ്ങൾ, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ എത്രയും പെട്ടെന്ന് നൽകാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ അധികം വൈകാതെ തന്നെ മദ്യവില്പനശാലകൾ തുറക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ് സോണിലെ ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെയും മദ്യവില്പ കേന്ദ്രങ്ങൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

എന്നാൽ കേരളത്തിൽ മദ്യവി​ല്പനശാലകൾ തുറക്കേണ്ടെന്നായി​രുന്നു സർക്കാർ നി​ലപാട്. സംസ്ഥാനത്തി​ന്റെ പ്രധാന വരുമാനമാർഗമാണ് മദ്യവില്പനശാലകൾ. അതിനാൽ ഇവ തുറക്കുന്നത് അധികം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് കരുതുന്നത്. നേരത്തേ മദ്യവില്പനശാലകൾ അണുവിമുക്തമാക്കിയിരുന്നു.