ലക്കി ബാംബു ചെടി വീടുകളിലും സ്ഥാപനങ്ങളിലും നടുന്നത് നല്ലതാണെന്നും ഇത് നട്ടാൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് ചെെനാക്കാരുടെ വിശ്വാസം. ഇതിനെ ചൈനീസ് ബാംബൂ എന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പറയുന്നത്. കേരളത്തിൽ ഫെങ്ഷൂയിക്കുള്ള പ്രാധാന്യം വർധിച്ചു വരികയാണ്.
മാത്രമല്ല, വീടിന്റെ അകത്തളങ്ങൾക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടേണ്ടത്. ഈ സസ്യത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു എന്ന് പറയപ്പെടുന്നു. അതിനാൽ ഇത് സംരക്ഷിക്കപ്പെടുമ്പോൾ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികൾ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം.
ചെെനീസ് ബാംബു നടുമ്പോൾ ചില്ലുപാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ സസ്യത്തിന്റെ സ്ഥാനം സാധാരണയായി സ്വീകരണമുറികളിലാണ്. മറ്റൊന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട് ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണ്. ബാംബു നടുന്ന പാത്രത്തിൽ അലങ്കാര കല്ലുകൾ, മാർബിളുകൾ എന്നിവ ഇടുന്നത് ആകർഷണീയത വർധിപ്പിക്കുകയും ചെയ്യും.